കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതിയുടെ കത്ത് . ജഡ്ജിമാർക്ക് ഭരണഘടനപരമായ അവകാശങ്ങളുണ്ട്. അതിനാൽ ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ശമ്പളം പിടിക് കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാർ ജനറൽ തിങ്കളാഴ്ച ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചു.
ഏപ്രിൽ മുതൽ അഞ്ചുമാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ആറുദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തിെൻറ പശ്ചാത്തലത്തിലാണ് കത്ത്. എന്നാൽ ഹൈകോടതിയിലെ മറ്റു ജീവനക്കാരുടെ കാര്യം കത്തിൽ സൂചിപ്പിക്കുന്നില്ല.
സർക്കാർ ശമ്പളം പിടിക്കുന്നതിനെതിരെ ഒരു വിഭാഗം ജീവനക്കാരുടെ സംഘടനകൾ ഹൈകോടതിയെ സമീപിച്ചിരുന്നു. സർക്കാർ ഉത്തരവ് കോടതി താൽകാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.