തിരുവനന്തപുരം: പൊലീസ് മേധാവിയാകാത്തതില്‍ നിരാശയില്ലെന്ന് ഡി.ജി.പി ബി. സന്ധ്യ. എന്തുകൊണ്ട് പൊലീസ് മേധാവിയാക്കിയില്ലെന്നതിന് മറുപടി പറയേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണെന്നും വനിത എന്ന നിലയില്‍ സേനയില്‍ വിവേചനം നേരിട്ടിട്ടില്ലെന്നും ബുധനാഴ്ച വിരമിച്ച അവർ പറഞ്ഞു. ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം, മെഡിക്കല്‍ സർവിസ് കോർപറേഷന്റെ ഗോഡൗണുകളില്‍ അടിക്കടിയുണ്ടായ തീപിടിത്തം, താനൂര്‍ ബോട്ടപകടം എന്നിവ ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു.
ബ്രഹ്മപുരത്തെ തീ കെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് കാണുന്നത്. സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് കുറ്റപത്രത്തിലെ അപാകത കൊണ്ടല്ല. ജിഷ കൊലക്കേസ് അന്വേഷണം, നടിയെ ആക്രമിച്ച കേസ് എന്നിവയില്‍ പ്രതികരണത്തിനില്ല.
ക്രമസമാധാന ചുമതലയുള്ള സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പിയാകുമെന്ന് പൊതുവിൽ പ്രതീക്ഷിച്ചിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയെന്നതിലുപരി എഴുത്തുകാരി കൂടിയാണ് ഇവർ. ഇനി എഴുത്തു ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. 34 വര്‍ഷത്തെ സേവനത്തിനിടെ, ക്രമസമാധാന ചുമതല, ക്രൈംബ്രാഞ്ച്, ട്രെയിനിങ് തുടങ്ങി നിരവധി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് പടിയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.