നോട്ട് നിരോധനം സഹകരണ ബാങ്കുകളെ മരണത്തിെൻറ വക്കോളം എത്തിച്ചു. എന്നിട്ടും ജീവന്മരണ പോരാട്ടത്തിൽ സഹകരണ മേഖല പിടിച്ചുനിന്നു. ഇന്നും പേക്ഷ കിതപ്പ് മാറിയിട്ടില്ല. സഹകരണ ബാങ്കുകളിൽ ഏറെയും ചെറുകിട നിക്ഷേപങ്ങളാണ്. പണം പോകുമെന്ന തോന്നലിൽ നിക്ഷേപകർ പരിഭ്രാന്തരായി. ആശങ്കയകറ്റാൻ ബാങ്ക് അധികാരികൾക്കുമായില്ല.
സഹകരണ ബാങ്കുകളിലേത് കള്ളപ്പണമാണെന്ന മുൻവിധി കേന്ദ്രസർക്കാറും റിസർവ് ബാങ്കും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഒരാഴ്ച ശരാശരി 50 ലക്ഷത്തിെൻറ ഇടപാട് നടത്തിയിരുന്ന സഹകരണ സംഘങ്ങളെ വ്യക്തികൾക്ക് തുല്യമായി കണക്കാക്കി ആഴ്ചയിലെ ഇടപാട് 24,000ത്തിലൊതുക്കി. സംസ്ഥാനം ആവർത്തിച്ച് അഭ്യർഥിച്ചിട്ടും അവർ നിലപാട് തിരുത്തിയില്ല. ഇതോടെ ബാങ്കുകൾ പൊളിയുംമുമ്പ് ഇട്ട പണം തിരിച്ചെടുക്കാൻ ആളുകൾ തിരക്കുകൂട്ടി.
വായ്പ തിരിച്ചടവ് നിലച്ചു. ബാങ്കുകളുടെ കിട്ടാക്കടം കൂടി. ബാങ്കുകളുടെ നിലനിൽപിന് ആധാരമായ വായ്പ നൽകൽ നിന്നു. അതോടെ പ്രതിസന്ധി മനസ്സിലാക്കി സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിച്ചു. സഹകരണ ബാങ്കുകൾ നിലനിൽക്കണമെന്ന ഉറച്ച നിലപാടെടുത്തു. അതിനായി നിക്ഷേപങ്ങൾക്ക് സർക്കാർ ഗാരൻറി പ്രഖ്യാപിച്ചു. ആശങ്ക വേണ്ടെന്ന സന്ദേശവുമായി സഹകരണ ജീവനക്കാർ വീടുകയറി പ്രചാരണം തുടങ്ങി. അതോടെ പണം തിരിച്ചുചോദിച്ച് എത്തുന്നവരുടെ ഒഴുക്ക് നിലച്ചു. സഹകരണ ബാങ്കുകളോടുള്ള ചിറ്റമ്മനയത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ ഉപവസിച്ചു.
സുപ്രീംകോടതി വഴി നിയമനടപടി തുടങ്ങി. പലവഴിക്കുള്ള സമ്മർദങ്ങൾക്കൊടുവിൽ കേന്ദ്രവും ആർ.ബി.െഎയും മുട്ടുമടക്കി. എന്നാൽ, അന്ന് ഏറ്റ തിരിച്ചടിയിൽനിന്ന് സഹകരണ മേഖല പൂർണമായും മുക്തമായിട്ടില്ല. നിക്ഷേപവരവ് പഴയപടി ആയിട്ടില്ല. വായ്പകളുടെ കാര്യവും അതുതന്നെ. കോർ ബാങ്കിങ്, കൂടുതൽ എ.ടി.എം, വേഗത്തിൽ സേവനം തുടങ്ങിയവ ഒരുക്കി അതിജീവന ശ്രമത്തിലാണ് സഹകരണ ബാങ്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.