കളമശ്ശേരി: വിദ്യാർഥികളുടെ ഒത്തുകൂടലും പുകവലിയും ശല്യമായപ്പോൾ പല മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടും ഫലം കാണാതെ വന്നതോടെ അവസാനം വീട്ടുകാർ ചാണക ഏറ് ഉറപ്പെന്ന കൗതുകകരമായ ബോർഡ് തൂക്കി.എച്ച്.എം.ടി ജങ്ഷന് സമീപം ഒരു വീടിന് മുന്നിലാണ് പുകവലിക്കാരുടെ ശല്യം ഒഴിവാക്കാൻ വിചിത്രമായ ബോഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
വീട്ടിലേക്കിറങ്ങുന്ന നടപ്പാതയിൽ വിദ്യാർഥികൾ ഒത്തുകൂടി പുകവലിയും ശേഷം അവശിഷ്ടങ്ങൾ അവിടെ വലിച്ചെറിയുന്നതും പതിവായി. ഇതിനെതിരെ ഇവിടെ മലിനമാക്കരുത് സഹകരിക്കുക എന്ന ബോഡ് ആദ്യം സ്ഥാപിച്ചു. പിന്നീട് 'പൊലീസിെൻറ സി.സി ടി.വി നിരീക്ഷണത്തിലെന്ന' മുന്നറിയിപ്പ് തൂക്കി. കൂട്ടത്തിൽ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന ബോധവത്കരണ ബോർഡും സ്ഥാപിച്ചു നോക്കി.
ഇതൊന്നും ഫലിക്കാതെ വന്നതോടെയാണ് പുകവലി പാടില്ല, ചാണക ഏറ് ഉറപ്പ് എന്നെഴുതിയ ബോഡ് സ്ഥാപിച്ചത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്ത് പുകയില ഉൽപന്നങ്ങൾ വിൽപന തകൃതിയാണ്. ഇത് തടയാൻ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.