എൻ.പി.ആർ.പി.ഡി പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു; ഭിന്നശേഷിക്കാർ പെരുവഴിയിൽ

കാസർകോട്: ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാറി​​െൻറ സാമ്പത്തിക സഹായത്തോടു കൂടി നടപ്പ ാക്കി വരുന്ന എൻ.പി.ആർ.പി.ഡി (ദേശീയ വികലാംഗ പുനരധിവാസ പദ്ധതി) പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഭിന്നശേഷിക്കാർ പെരുവഴി യിൽ. പദ്ധതിപ്രകാരമുള്ള വിവിധ ആനുകൂല്യം പ്രതീക്ഷിച്ച് കാത്തിരുന്നവർക്ക് ഒന്നും കിട്ടിയില്ല. വീട് പുതുക്കിപ്പ ണിയുന്നതിനുള്ള സഹായം പ്രതീക്ഷിച്ച് പഴയ വീട് പൊളിച്ചുമാറ്റിയവർക്ക് ഉണ്ടായിരുന്ന വീടും നഷ്ടപ്പെട്ട നിലയായി.

2018 ജനുവരി അഞ്ചിന് സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് പദ്ധതി നിർത്തിവെച്ചതായ തീരുമാനം അറിയിച്ചത്. പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനും തുടർ പ്രവർത്തനത്തെക്കുറിച്ച് ആലോചിക്കുന്നതിനുമായി വികലാംഗക്ഷേമ കോർപറേഷൻ മാനേജിങ് ഡയറക്ടർ, ചെയർമാൻ, മൂന്നു ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡൻറുമാർ, സെക്രട്ടറിമാർ, പദ്ധതിയുടെ ജില്ലാ കോഒാർഡിനേറ്റർ എന്നിവർ പെങ്കടുത്ത യോഗത്തിൽ സ്പെഷ്യൽ സെക്രട്ടറി തീരുമാനം അറിയിക്കുകയായിരുന്നു.

എന്നാൽ ഇതു സംബന്ധിച്ച് പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തുകൾക്ക് രേഖാമൂലം ഒരറിയിപ്പും ലഭിച്ചിട്ടുമില്ലെന്ന് പറയപ്പെടുന്നു. മാത്രമല്ല 2018 ജുലൈ അഞ്ചുവരെ കാസർകോട് ജില്ലാ പഞ്ചായത്തിൽ എൻ.പി.ആർ.പി.ഡി ഒാഫീസ് പ്രവർത്തിച്ചിരുന്നു. 2007-ലാണ് ‘ദേശീയ വികലാംഗ പുനരധിവാസ പദ്ധതിക്കായി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 2.7കോടി രൂപ നൽകിയത്. പദ്ധതിയുടെ നിർവഹണത്തിനായി കേരള വികലാംഗ കോർപറേഷനെ നോഡൽ ഏജൻസിയായി നിയമിച്ച് ഉത്തരവിറക്കുകയും ഫണ്ട് കൈമാറുകയും ചെയ്തു.

2008ൽ പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നതിനായി കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളെ തെരഞ്ഞെടുത്തു. മെഡിക്കൽ കോളജുകൾ ഇല്ലാത്ത ജില്ല എന്നതാണ് ഇൗ ജില്ലകളെ തെരഞ്ഞെടുക്കാൻ കാരണം. എൻഡോസൾഫാൻ ദുരിതബാധിത ജില്ലയെന്ന പ്രത്യേക പരിഗണനയും കാസർകോടിന് ഗുണമായി.

ഇൗ ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്തുകളെ പദ്ധതി നടപ്പാക്കുന്നതിനായി നോഡൽ ഏജൻസികളായി നിയമിക്കുകയും 60ലക്ഷം രൂപ കൈമാറുകയും ചെയ്തു. വികലാംഗ കോർപറേഷൻ മാനേജിങ് ഡയറക്ടറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ഒപ്പിട്ട എം.ഒ.യുവി​​െൻറ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഇൗ തുക പദ്ധതി നിർവഹണത്തിനുള്ള പ്രാരംഭ തുക എന്ന നിലയ്ക്കാണെന്നും തുടർവർഷങ്ങളിൽ ജില്ലാ പഞ്ചായത്തി​​െൻറ പ്ലാൻഫണ്ട് ഉപയോഗിച്ച് പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെന്നും എം.ഒ.യുവിൽ വ്യക്തമായി പറയുന്നുണ്ട്.

എന്നാൽ പാലക്കാട്, കാസർകോട് ജില്ലകളിൽ ഇൗ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും കൊല്ലം ജില്ലയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടത്തിയില്ല. പാലക്കാട് ജില്ലയിലും പ്രവർത്തനം നാമമാത്രമായിരുന്നു.

Tags:    
News Summary - NPRPD Program Give up - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.