തിരുവനന്തപുരം: പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമസഹായ പദ്ധതി (പി.എൽ.എ.സി) ഖത്തറിലേക്കും വ്യാപിപ്പിച്ചു. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്കും നോർക്ക ലീഗൽ കൺസൾട്ടൻറുമാരെ (എൻ.എൽ.സി) നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമസഹായം നൽകുന്നതാണ് പദ്ധതി.
ഇന്ത്യൻ പാസ്പോർട്ടുള്ള സാധുവായ തൊഴിൽ അല്ലെങ്കിൽ സന്ദർശക വിസയിലുള്ള മലയാളികൾക്കോ അല്ലെങ്കിൽ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിെൻറ ബന്ധുക്കൾ/സുഹൃത്തുക്കൾ വഴിയോ സഹായം തേടാൻ അർഹതയുണ്ട്.
പ്രവാസി നിയമസഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെൻറർ, തൈക്കാട്, തിരുവനന്തപുരം -695014 എന്ന വിലാസത്തിലോ ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. അപേക്ഷ േഫാറം www.norkaroots.org ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.