പ്രവാസികളുടെ ക്വാറൻറീൻ: പാവപ്പെട്ടവർക്ക്​ ബുദ്ധിമുട്ടുണ്ടാവില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ ക്വാറൻറീന്​ പണമിടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമൂലം പാവപ്പെട്ട പ്രവാസികൾക്ക്​ ഒരു ബുദ്ധിമുട്ടുണ്ടാവില്ല. ക്വാറൻറീന്​ പണം നൽകാൻ കഴിയുന്ന ചിലരുണ്ടാവും. അവരിൽ നിന്നാവും പണം ഈടാക്കുക. ഇതുസംബന്ധിച്ച മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്കായി വിമാനം ചാർട്ട്​ ചെയ്യാനുള്ള നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ട്​. സർക്കാർ ഈ നീക്കങ്ങൾക്ക്​ എതിരല്ല. അത്തരം പ്രചാരണങ്ങൾ വാസ്​തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

Tags:    
News Summary - NRI Quarntine-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.