ഖാദർ കമീഷൻ റ​ിപ്പോർട്ട്​: കെ.ഇ.ആർ ഭേദഗതിക്ക്​ സ്​റ്റേയില്ല

കൊച്ചി: ഖാദർ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) കൊണ്ടുവന്ന ഭേദഗതി സ്​റ്റേ ചെ യ്യണമെന്ന ആവശ്യം ഹൈകോടതി അനുവദിച്ചില്ല. ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹരജിയിലെ ഇടക്കാല ആവശ്യമാണ്​ കോടതി നിരസിച്ചത്​. അതേസമയം, ഹരജിയിൽ സർക്കാറി​​െൻറ വിശദീകരണം തേടിയ കോടതി കേസ്​ 29ന്​ പരിഗണിക്കാൻ മാറ്റി.

പൊതു വിദ്യാഭ്യാസ മേഖലയിലെ സെക്കൻഡറി, ഹയർ സെക്കൻഡറി, വൊേക്കഷനൽ ഹയർ സെക്കൻഡറി ഏകീകരണത്തിന്​ െകാണ്ടുവരുന്ന കെ.ഇ.ആർ ഭേദഗതി ഭരണഘടന അവകാശങ്ങളുടെ ലംഘനവും 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ്​ ഹരജി നൽകിയത്​. ഭേദഗതി റദ്ദാക്കി നിലവിലെ സംവിധാനം തുടരാൻ ഉത്തരവിടണമെന്നാണ്​ ഹരജിയി​െല ആവശ്യം. വെള്ളിയാഴ്​ച കേസ്​ പരിഗണിക്കവേ ഹരജി തീർപ്പാകുന്നത്​ വരെ ഭേദഗതി സ്​റ്റേ ചെയ്യണമെന്ന്​ ഹരജിക്കാര​​െൻറ അഭിഭാഷകൻ ആവശ്യപ്പെ​ട്ടെങ്കിലും അനുവദിച്ചില്ല.

Tags:    
News Summary - NSS Plea on khadar committe report-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.