പത്തനംതിട്ട: രാഷ്ട്രീയ പാർട്ടികളെ ഉപദ്രവിക്കേണ്ട കാര്യം എൻ.എസ്.എസിനില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പത്തനംതിട്ടയിൽ താലൂക്ക് യൂനിയൻ ആസ്ഥാനത്ത് മന്നത്ത് പത്മനാഭന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയവും സമുദായത്തെ ഗുണപ്പെടുത്തില്ല. രാഷ്ട്രീയക്കാർ അവരുടെ നന്മക്കായി പ്രവർത്തിച്ചുകൊള്ളട്ടെ. നമുക്ക് അതിൽ പരാതിയില്ല. രാഷ്ട്രീയത്തിൽ നമ്മൾ ഇടപെടേണ്ട ആവശ്യമില്ല. നായർ സർവിസ് സൊസൈറ്റിയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഒരു പാർട്ടിയെയും ഇടപെടാൻ അനുവദിക്കില്ലെന്ന നിർബന്ധം മാത്രമാണുള്ളത്.
ആദർശം മാത്രം വിളമ്പി ജീവൻ വെടിഞ്ഞ വ്യക്തിത്വമായിരുന്നില്ല മന്നത്ത് പത്മനാഭന്‍റേത്. സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മക്കുവേണ്ടി അർപ്പിച്ച കർമയോഗിയായിരുന്നു അദ്ദേഹമെന്നും സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.