തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തിൽ വിശദീകരണവുമായി കതോലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസെപാക്യം. കെ.സി.ബി.സിക്ക് കന്യാസ്ത്രീയിൽ നിന്ന് പരാതി ലഭിച്ചിരുന്നില്ലെന്ന് സൂസെപാക്യം പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സമാന്തരമായ അന്വേഷണം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം നടക്കുമ്പോൾ ചിലരെ വേട്ടക്കാരനായും ചിലരെ ഇരയായും ചിത്രീകരിക്കുന്നത് ശരിയല്ല. രണ്ട് വശത്തും ഉള്ളവർ സഭയുടെ ഭാഗമായതിനാൽ ആര് തോറ്റാലും അതിെൻറ അപമാനവും വേദനയും സഭ ഏറ്റെടുക്കണം. സഭ ആരോടും പക്ഷപാതം കാണിച്ചിട്ടില്ല. ഇരുകൂട്ടേരാടും സമദൂര നിലപാടാണ് എടുത്തിട്ടുള്ളതെന്നും സൂസെപാക്യം പറഞ്ഞു.
ന്യൂൺഷോക്ക് അടക്കം കന്യാസ്ത്രീകൾ പരാതി നൽകിയത് വൈകിയാണെന്ന വിമർശനവും സൂസെപാക്യം ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.