പത്തനാപുരം: മൗണ്ട് താബോര്‍ ദയറയിലെ കന്യാസ്ത്രീയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊലീസ് ഫോറന്‍സിക് സര്ജൻ ഡോ. ശശികലയുടെ നേതൃത്വത്തിൽ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരത്തോടെ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയായ കൊല്ലം കല്ലട കൊടുവിള ചിറ്റൂര്‍ വീട്ടില്‍ സിസ്റ്റര്‍ സി.ഇ. സൂസമ്മയെ (56) ഞായറാഴ്ചയാണ് കോണ്‍വെൻറിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് പരിേശാധനകൾക്കുശേഷം അഡീഷനൽ ജില്ല മജിസ്ട്രേറ്റിെൻറ നേതൃത്വത്തിലാണ് മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചത്.
സിസ്റ്ററിെൻറ വയറ്റില്‍ ജലവും ഗുളികകളും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ആന്തരികാവയവങ്ങള്‍ വിശദ പരിശോധനക്ക് അയക്കും. അന്നനാളത്തില്‍നിന്ന് നാഫ്ത്തലിന്‍ ഗുളികകളും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. കന്യാസ്ത്രീയുടെ ഇടതു കൈയിലെ മുറിവ് ആഴത്തിലുള്ളതാണ്. മുറിവുണ്ടാക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ബ്ലേഡ് മുറിയിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനസംഘത്തിെൻറയും വിരലടയാള വിദഗ്ധരുടെയും റിപ്പോർട്ടും ഉടൻ പൊലീസിന് കൈമാറും.
സിസ്റ്റര്‍ സൂസമ്മയുടെ മൃതദേഹം ചൊവ്വാഴ്ച മൗണ്ട് താബോര്‍ ദയറയുടെ സെമിത്തേരിയില്‍ സംസ്കരിക്കും. ദയറയുടെ നിയന്ത്രണത്തിലുള്ള കന്യാസ്ത്രീ കോണ്‍വെൻറിലാണ് താമസിച്ചിരുന്നത്. ഹോസ്റ്റല്‍ ജീവനക്കാരാണ് ഞായറാഴ്ച രാവിലെ പത്തോടെ കിണറ്റില്‍ മൃതദേഹം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.