പാലക്കാട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ നിരപരാധിയെന്ന് വീണ്ടും പി.സി ജോർജ്. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അദ്ദേഹം വീണ്ടും ന്യായീകരിച്ചു. ബിഷപ് പൂര്‍ണമായും നിരപരാധിയാണ്, അക്കാര്യത്തിൽ തനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ മഠത്തില്‍ നിന്ന് രാജിെവച്ച് പോയ കന്യാസ്ത്രീ രാജി പിന്‍വലിച്ച് എന്തിന് വീണ്ടും അവിടെ വന്നെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ അവരുടെ സഹോദരേൻറയും സഹോദരിയുടേയും സ്വത്തിൽ എങ്ങനെ വർധനവുണ്ടായെന്നും ജോർജ് ചോദിച്ചു. ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീ ആ പേരിന് അർഹയല്ല. സുബോധമില്ലാത്തതിനെയൊക്കെ വനിത കമീഷന്‍ ചെയര്‍പേഴ്‌സനാക്കിയതില്‍ സഹതാപം മാത്രമാണ്. അന്വേഷണത്തിെൻറ മറവില്‍ രാത്രി രണ്ടരക്കെന്തിനാണ് പൊലീസും പരാതിക്കാരികളായ കന്യാസ്ത്രീകളും മഠത്തില്‍ കയറിയിറങ്ങുന്നതെന്നും ജോർജ് ചോദിച്ചു.
ശബരിമല: സുപ്രീം കോടതിയുടേത് ‘ദുർവിധി’യാവരുതെന്ന് പ്രാർഥന
ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ജല്ലിക്കെട്ട് നിരോധിച്ച പോലുള്ള ‘ദുർവിധി’യാവരുതേ എന്നാണ് തെൻറ പ്രാർഥനയെന്ന് പി.സി. ജോർജ് എം.എൽ.എ. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിരുന്നു. എന്നിട്ടെന്തായി, വിധി തിരുത്തേണ്ടിവന്നു. അതുപോലെ തന്നെ ശബരിമല വിധിയിലും സംഭവിക്കുമെന്നും പി.സി. ജോര്‍ജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസ കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. സ്ത്രീ പ്രവേശന കേസിെൻറ വിധിയിൽ വിയോജന കുറിപ്പ് എഴുതിയ ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് തനിക്കെന്നും പി.സി. ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.