തിരൂരിൽ നിർമാണത്തിലുള്ള ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ നഴ്സ് മരിച്ചു

തിരൂർ: തിരൂർ ജില്ല ആശുപത്രി കെട്ടിടത്തിൽനിന്ന് കാൽ തെന്നി വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി സ്വദേശി തറയിൽ മിനി (48) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടമുണ്ടായത്. തിരൂർ ജില്ല ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന ഓങ്കോളജി കെട്ടിടം സന്ദർശിക്കാൻ നഴ്സിങ് സൂപ്രണ്ട് ശൈലജയുമൊത്ത് പോയ സമയത്താണ് സംഭവം. മിനിയുടെ കാൽ തെന്നി 15 അടിയോളം താഴേക്ക് വീഴുകയായിരുന്നു.

തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്ന് വർഷം മുമ്പാണ് തിരൂർ ജില്ല ആശുപത്രിയിൽ ഹെഡ് നഴ്സായി മിനി ജോലിയിൽ പ്രവേശിച്ചത്. 

Tags:    
News Summary - nurse died after falling from an under-construction hospital building in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.