തൃശൂര്‍: മാർച്ച് അഞ്ച് മുതൽ പ്രഖ്യാപിച്ച നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് ൈഹകോടതി താൽക്കാലികമായി വിലക്കിയ സാഹചര്യത്തിൽ കേസില്‍ കക്ഷിചേരാന്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സമരം വിലക്കിയ സാഹചര്യത്തില്‍ ആറ് മുതല്‍ നഴ്സുമാർ അവധിയെടുത്ത് പ്രതിഷേധിക്കാനും തൃശൂരിൽ ചേർന്ന യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ അറുപത്തിരണ്ടായിരത്തോളം നഴ്സുമാർ ശനിയാഴ്ച കൂട്ടത്തോടെ അവധിക്ക് അപേക്ഷിക്കും.
അഞ്ചിന് കോടതിയില്‍ കേസ് പരിഗണനക്കെടുക്കുമ്പോള്‍ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകും. സമരം വിലക്കിയ നടപടി തെറ്റാണെന്ന് യോഗം വിലയിരുത്തി. സുപ്രീം കോടതി നിർദേശിച്ച ശമ്പളം നഴ്സുമാര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ചോദിക്കുക പോലും ചെയ്യാതെ മാനേജ്മെൻറിെൻറ ആവശ്യം നിറവേറ്റുകയാണ് ഉണ്ടായത്. ജൂലൈ 20ന് നഴ്സുമാരുടെ പണിമുടക്കിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഉത്തരവിട്ടതും ഇപ്പോള്‍ സമരം തടഞ്ഞ് ഉത്തരവിട്ടതും ഒരേ ന്യായാധിപനാണെന്നത് യാദൃച്ഛികമായി കാണാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ശമ്പള പരിഷ്കരണം വേഗത്തില്‍ നടപ്പാക്കാനും ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജാസ്മിന്ഷ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വത്സന് രാമംകുളത്ത്, ബിബിന്‍ എന്‍. പോള്‍, ഷോബി ജോസഫ്, ബെല്‍ജോ ഏലിയാസ്, ജിഷ ജോര്‍ജ്, ഷുഹൈബ് വണ്ണാരത്ത്, വിദ്യ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
അതിനിടെ ലേബർ കമീഷണർ നഴ്സസ് സംഘടന ഭാരവാഹികളെ ചർച്ചക്ക് ക്ഷണിച്ചു. തിരുവനന്തപുരത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ചർച്ച. ഇതോടൊപ്പം, ലേബർ കമീഷണറുടെ നിർദേശത്തെ തുടർന്ന് ജില്ല ലേബർ ഓഫിസർമാരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച യോഗം ചേരും. രാവിലെ 11ന് ലേബർ ഓഫിസിലാണ് ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.