തിരുവനന്തപുരം: യൂനിഫോം പരിഷ്കരിക്കണമെന്ന സര്‍ക്കാര്‍ നഴ്സുമാരുടെ ദീര്‍ഘകാല ആവശ്യം സാക്ഷാത്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആരോഗ്യവകുപ്പിലും ആരോഗ്യ വിദ്യാഭ്യാസവകുപ്പിലുമുള്ള സ്റ്റാഫ് നഴ്സ്, ഹെഡ്നഴ്സ്, മെയില്‍ നഴ്സ് എന്നിവരുടെ യൂനിഫോമാണ് പരിഷ്കരിച്ചത്. സ്റ്റാഫ് നഴ്സിന് ആകാശനീല നിറമുള്ള ചുരിദാര്‍/സാരിയും വെള്ള ഓവര്‍കോട്ടും ഹെഡ്നഴ്സിന് ഇളം വയലറ്റ് നിറത്തിലുള്ള (ലാവന്‍ഡര്‍) ചുരിദാര്‍/സാരിയും വെള്ള ഓവര്‍കോട്ടുമായിരിക്കും യൂനിഫോം.
മെയില്‍ നഴ്സിന് കറുത്ത പാൻറ്, ആകാശനീല ഷര്‍ട്ട്, വെള്ള ഓവര്‍കോട്ട് എന്നിവയും യൂനിഫോമായി അനുവദിച്ചു. സര്‍ക്കാറിന് അധിക സാമ്പത്തികബാധ്യത ഉണ്ടാകാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരിഷ്കരണ ഉത്തരവ്. യൂനിഫോം പരിഷ്കരണത്തോടെ നഴ്സുമാരെ ഇതരജീവനക്കാരില്നിന്ന് വേര്‍തിരിച്ചറിയാനുമാകും. ഇ.എസ്.ഐ ആശുപത്രികളിലെ നഴ്സുമാരുടെ യൂനിഫോം പരിഷ്കരിച്ചുള്ള ഉത്തരവ് തൊഴില്‍വകുപ്പ് ഉടന്‍ ഇറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.