കൊച്ചി: നൂറുകണക്കിന് ഉേദ്യാഗാർഥികൾ ഇരയാക്കപ്പെട്ട കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെൻറ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിലായതോടെ പിരിച്ചെടുത്ത കോടികൾ തേടി സി.ബി.െഎ. മുഖ്യപ്രതി ഉതുപ്പ് വർഗീസ് പിടിയിലായതോടെയാണ് രണ്ട് വർഷത്തിലേറെയായി നിർജീവമായിരുന്ന കേസ് വീണ്ടും സജീവമാക്കുന്നത്. രണ്ട് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ കേസിെൻറ തുടക്കം മുതലുള്ള മുഴുവൻ കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
വിദേശ റിക്രൂട്ട്മെൻറുകളിലെ കൃത്രിമം തടയാൻ അധികാരമുള്ള പ്രൊട്ടക്ടർ ഒാഫ് എമിഗ്രൻസ് എൽ. അഡോൽഫിെൻറ സഹായത്തോടെയാണ് ഉതുപ്പ് വർഗീസിെൻറ അൽ സറാഫ മാൻപവർ കൺസൽട്ടൻസി അടക്കമുള്ള റിക്രൂട്ട്മെൻറ് ഏജൻസികൾ വൻ തട്ടിപ്പ് നടത്തിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നടന്ന റിക്രൂട്ട്മെൻറാണ് തട്ടിപ്പിനുള്ള അവസരമായി ഇവർ ഉപയോഗപ്പെടുത്തിയത്. ഉദ്യോഗാർഥികളിൽനിന്ന് സർവിസ് ചാർജായി 19,500 രൂപ വീതം ഇൗടാക്കാമെന്നാണ് കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി ഏജൻസികൾ ഉണ്ടാക്കിയ കരാർ. എന്നാൽ, ഇത് അട്ടിമറിച്ച് 19,500ന് ശേഷം രണ്ട് പൂജ്യംകൂടി എഴുതിച്ചേർത്ത ശേഷം 19.5 ലക്ഷം വീതം ഇൗടാക്കിയാണ് കോടികൾ തട്ടിയത്. ഒേട്ടറെ പേരിൽനിന്ന് മുദ്രപ്പത്രങ്ങളും ബ്ലാങ്ക് ചെക്കുകളും വാങ്ങിയതായും സി.ബി.െഎക്ക് വിവരം ലഭിച്ചിരുന്നു. റിക്രൂട്ട്മെൻറിനായി 1291 പേരെയാണ് തെരഞ്ഞെടുത്തത്. എന്നാൽ, റിക്രൂട്ട്മെൻറിെൻറ തുടക്കത്തിൽതന്നെ തട്ടിപ്പ് പുറത്താവുകയായിരുന്നു.
2014 ഡിസംബർ 29 മുതൽ 2015 മാർച്ച് 25 വരെ നടന്ന റിക്രൂട്ട്മെൻറിലൂടെ 117 കോടി തട്ടിയതായാണ് സി.ബി.െഎയുടെ കണ്ടെത്തൽ. ശേഖരിച്ച പണത്തിൽ 100 കോടിയിലേറെ രൂപ സുരേഷ് ഫോറക്സ്, മലബാര്‍ ഫോറിന്‍ എക്സ്ചേഞ്ച് എന്നിവയിലൂടെ വിദേശ കറൻസിയാക്കിയ ശേഷം ഹവാല റാക്കറ്റിലൂടെ അബൂദബിയിലേക്ക് കടത്തിയതായും അന്വേഷണത്തിൽ െതളിഞ്ഞു. ഉതുപ്പ് അടക്കം എട്ടുപേര്‍ക്കെതിരെ സി.ബി.ഐ നേരത്തേതന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തട്ടിപ്പിന് ഒത്താശ ചെയ്ത പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍. അഡോല്‍ഫാണ് ഒന്നാം പ്രതി. അല്‍ സറാഫ ട്രാവല്‍ ആൻഡ് മാന്‍പവര്‍ കണ്‍സൽട്ടന്‍സി, സ്ഥാപനത്തിെൻറ ഉടമ ഉതുപ്പ് വര്‍ഗീസ്, ജോലിക്കാരായ ജെസി, കെ.എസ്. പ്രദീപ്, സുരേഷ് ഫോറക്സ് ഉടമ വി.എസ്. സുരേഷ് ബാബു, മലബാര്‍ ഫോറിന്‍ എക്സ്ചേഞ്ച് ഉടമ അബ്ദുല്‍ നസീര്‍, ഉതുപ്പിെൻറ ഭാര്യ സൂസന്‍ തോമസ് എന്നിവര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. സ്ഥാപനത്തിെൻറ ചെയര്‍മാന്‍ എന്ന നിലയിലാണ് ഭാര്യയെ പ്രതിയാക്കിയത്. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.