കോഴിക്കോട്: ഉന്മാദ ദേശീയതയെ നേരിടേണ്ടത് മാനവിക ദേശീയതയിലൂടെയാണെന്ന് മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ ‘ഇസ്ലാമോഫോബിയ പ്രതിവിചാരങ്ങൾ’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി, മതം, ദേശം എന്നീ പരിഗണനകളെല്ലാം മാറ്റിെവച്ച് മാനവികതയിലൂടെ പ്രതിരോധം സാധ്യമാക്കുകയാണ് വേണ്ടത്. മതത്തിനെതിരായി ശത്രുക്കൾ ചെയ്യുന്ന കാര്യങ്ങളോടൊപ്പം മിത്രങ്ങൾ ചെയ്യുന്ന അപകടങ്ങളും തുറന്നുകാട്ടപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. വി.ഹിക്മത്തുല്ല എഡിറ്റ്ചെയ്ത 19 പ്രബന്ധങ്ങളടങ്ങിയ സമാഹാരം ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് ഏറ്റുവാങ്ങി. തേജസ് എഡിറ്റർ എൻ.പി.ചെക്കുട്ടി, സി.ദാവൂദ്, വി.ആർ. അനൂപ്, കെ.ടി.ഹുസൈൻ, ഇ.എം. അംജദലി എന്നിവർ സംസാരിച്ചു. പി.പി. ജുമൈൽ സ്വാഗതവും കെ.നൂഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.