കൊച്ചി: കേരള വെറ്ററിനറി സർവകലാശാലയിലെ അസി. പ്രഫസർ നിയമനത്തിൽ മറ്റ് പിന്നാക്ക സമുദായക്കാർക്ക് (ഒ.ബി.സി) പ്രായപരിധിയിൽ ഇളവിന് അർഹതയില്ലെന്ന് ഹൈകോടതി. സർവകലാശാലയുടെ നിയമത്തിലും ചട്ടത്തിലും ഇതിന് വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് പ്രായപരിധി ഇളവ് നൽകാതെ നിയമനം നടത്തുന്നതിനെതിരായ അപ്പീൽ ഹരജി കോടതി തള്ളി.
സർവകലാശാലയുടെ 2014 ജൂൺ 12ലെ വിജ്ഞാപന പ്രകാരം അസി. പ്രഫസർ നിയമനത്തിനുള്ള പ്രായപരിധി 40 ആയി നിശ്ചയിച്ചിരുന്നു. പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് അഞ്ചുവർഷം ഇളവനുവദിച്ചെങ്കിലും ഒ.ബി.സിക്ക് ഇളവില്ലാത്തത് ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാർഥികൾ നൽകിയ ഹരജിയാണ് 2018 ഡിസംബർ 12ന് സിംഗിൾ ബെഞ്ച് തള്ളിയത്. ഇതിനെതിരെയായിരുന്നു അപ്പീൽ. കേരള സർവിസ് ചട്ടപ്രകാരം ഒ.ബി.സിക്ക് പ്രായപരിധി ഇളവിന് അർഹതയുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, നിയമനങ്ങൾ ബന്ധപ്പെട്ട സർവകലാശാലയുടെ ചട്ടങ്ങൾക്കനുസരിച്ച് മാത്രമേ സാധ്യമാകൂവെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.