കണ്ണൂർ: റവന്യു ജില്ല സ്കൂൾ കായിക മേള ഞായറാഴ്ച്ച നടത്താനുള്ള തീരുമാനം റദ്ദാക്കി. ഞായറാഴ്ച നടക്കേണ്ട മൽസരങ്ങൾ ശനിയാഴ്ചയിലേക്ക് മാറ്റി പുനഃക്രമീകരിച്ചു. ഞായറാഴ്ച മേള നടത്തുന്നതിനെതിരെ തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ രംഗത്തുവന്നതിനെ തുടർന്നാണ് തീരുമാനം.
ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച തന്നെ കായികമേള നടത്താനുള്ള തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഡി.ഡി.ഇയുടെ സാന്നിധ്യത്തിൽ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് കായിക മേള നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് ഞായറാഴ്ച മേള നടത്താൻ തീരുമാനിച്ചത്. കായികാധ്യാപകർ ശനിയാഴ്ചയിലെ ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കേണ്ടെന്നും ഇവർക്ക് തിങ്കളാഴ്ച ക്ലസ്റ്റർ യോഗം നടത്താനും ഡി.ഡി.ഇയുടെ സാന്നിധ്യത്തിൽ നടന്ന യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.