തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ടു പോകുന്നു. ഒാഖി ദുരന്തത്തിൽ സർക്കാറിശന വിമർശിച്ചതിന് ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്തിരുന്നു. അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നതിെൻറ സൂചനയാണ് അധികൃതർ നൽകുന്നത്.
അച്ചടക്ക നടപടി സ്വീകരിച്ച ശേഷം ജേക്കബ് തോമസിന് നൽകിയ മെമോയിൽ അദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് സർക്കാർ തള്ളിയിരിക്കുകയാണ്. വിമർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ടുള്ള മറുപടിയാണ് ജേക്കബ് തോമസ് നൽകിയിരുന്നത്. ഒാഖിയിൽ എെന്തല്ലാം നടപടികൾ സ്വീകരിച്ചെന്ന കാര്യം സർക്കാർ വ്യക്തമായി പരസ്യപ്പെടുത്തിയിരുന്നില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനപ്പെടുത്തിയാണ് താൻ നിലപാട് വ്യക്തമാക്കിയതെന്നുമായിരുന്നു ജേക്കബ് തോമസിെൻറ വിശദീകരണം. എന്നാൽ സംസ്ഥാനെത്ത ക്രമസമാധാന നില തകർന്നെന്ന തരത്തിൽ നടത്തിയ പ്രസ്താവന അദ്ദേഹം നിേഷധിച്ചു.
അദ്ദേഹത്തിെൻറ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് സർക്കാർ തള്ളിയത്. സംഭവത്തിൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ നടപടികൾ വ്യക്തമാക്കി കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.