അപകടത്തിൽ രക്ഷപ്പെട്ട തൃശൂർ അന്തിക്കാട് സ്വദേശികൾ 

ട്രെയിനപകടത്തിൽപെട്ട തൃശൂർ അന്തിക്കാട്ടുകാരായ നാലു പേരും സുരക്ഷിതർ

അന്തിക്കാട്: ഒഡീഷയിൽ അപകടത്തിൽപെട്ട ട്രെയിനിൽ യാത്ര ചെയ്ത തൃശൂർ അന്തിക്കാട് സ്വദേശികൾ സുരക്ഷിതർ. രഘു, കിരൺ, ബിജേഷ്, വൈശാഖ് എന്നിവരാണ് ഇവർ. ക്ഷേത്ര നിർമാണത്തിൽ ഓട് പതിക്കാനായാണ് അന്തിക്കാട്ടുകാരായ ഒമ്പതുപേർ യാത്ര പോയത്.

ഇതിൽ അഞ്ചുപേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി. മറ്റ് നാലുപേർ മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച ട്രെയിൻ അപകടത്തിൽപെട്ടത്. ഇവരിൽ ഒരാൾക്ക് നിസാര പരിക്കേറ്റതായും നേരത്തേ നാട്ടിലെത്തിയ രതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒപ്പം യാത്ര ചെയ്ത നിരവധി പേർ മരിച്ചതായും അവിടെ നിന്നുള്ളവർ അറിയിച്ചു.

ഒ​​ഡി​​ഷ​​യി​​ലെ ബാ​​ല​​സോ​​റി​​ൽ പാ​​ളം തെ​​റ്റി​​യ യശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​​ക്സ്പ്ര​​സി​ലേ​ക്ക് കോ​​റ​​മണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ഇ​​ടി​​ച്ചു​​ക​​യ​​റി 233 പേ​​ർ മ​​രി​​ച്ചു. 900ലേ​​റെ പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. വെള്ളിയാഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ബ​​ഹാ​​ന​​ഗ​ർ ബ​​സാ​​ർ സ്റ്റേ​​ഷ​​നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. മ​​ര​​ണ​സം​​ഖ്യ ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത. 

Tags:    
News Summary - Odisha train accident: All four passengers in thrissur are safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.