പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്​ഡ്

തിരുവനന്തപുരം: പോ​പു​ല​ർ ഫ്ര​ണ്ട് നേതാക്കളുടെ വീടുകളിൽ എൻ​ഫോഴ്​സ്​മെൻറ്​ റെയ്​ഡ്​. മുവാറ്റുപുഴ, പെരിങ്ങത്തൂർ, പെരുമ്പടപ്പ്​ എന്നിവിടങ്ങളിലാണ്​ റെയ്​ഡ്​ നടന്നത്​. മൂ​വാ​റ്റു​പു​ഴയിൽ സം​സ്ഥാ​ന സ​മി​തി അം​ഗം എം.​കെ. അ​ഷ്​​റ​ഫി​െൻറ ഫ്ര​ഷ് കോ​ള ജ​ങ്​​ഷ​ന്​ സ​മീ​പ​ത്തെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന 12ഓ​ടെ അ​വ​സാ​നി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ലെ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യെ​യും സി.​ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൂ​ട്ടി​യാ​ണ് ഇ.​ഡി എ​ത്തി​യ​ത്. പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പെ​രി​ങ്ങ​ത്തൂ​രി​ന​ടു​ത്ത ഗു​രു​ജി മു​ക്കി​ലെ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​നാ​യ ഷ​ഫീ​ഖ് പാ​യേ​ത്തി‍െൻറ വീ​ട്ടി​ലാ​യിരുന്നു പ​രി​ശോ​ധ​ന. മും​ബൈ​യി​ൽ​നി​ന്നെ​ത്തി​യ പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം സാ​യു​ധ സി.​ആ​ർ.​പി.​എ​ഫ്​ സം​ഘ​വു​മു​ണ്ടാ​യി​രു​ന്നു.

പെ​രു​മ്പ​ട​പ്പ് ഡി​വി​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​റ​ക്ക​ൽ അ​ബ്​​ദു​റ​സാ​ഖി​െൻറ വീ​ട്ടി​ലും പ​രി​ശോ​ധ​ന നടന്നു. റീ​ഹാ​ബ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന് ഫ​ണ്ട് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags:    
News Summary - Of Popular Front leaders ED raids on homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.