ഓഖി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദാനി കമ്പനി അഞ്ചുലക്ഷം നല്‍കും

തിരുവനന്തപുരം: ഒാഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ കരാര്‍ എടുത്ത അദാനി പോര്‍ട്സ് ആന്‍റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ തീരുമാനിച്ചു. കമ്പനി സി.ഇ.ഒ കരണ്‍ അദാനി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ രണ്ടു ലക്ഷം രൂപ ഉള്‍പ്പെടെ 22 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായമായി അനുവദിച്ചിട്ടുണ്ട്. ഈ തുകക്ക്​ പുറമെയാണ് തുറമുഖ കമ്പനിയുടെ സഹായം.

Tags:    
News Summary - Okhi: Adani Port and Special Economic Zone will give 5 lakh for Okhi affected people - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.