ന്യൂഡൽഹി: ഓഖി അടിയന്തര ദുരിതാശ്വാസമായി കേന്ദ്ര സർക്കാർ അനുവദിച്ച തുക വർധിപ്പിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിച്ച 133 കോടിയുടെ സഹായം അപര്യാപ്തെമന്നു മത്സ്യ- -തുറമുഖ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതിരോധ മന്ത്രി നിർമല സീതാരാമനെ ധരിപ്പിച്ചു. കേരളത്തിെൻറ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നു കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചക്കുശേഷം മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഓഖി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘമാണ് അടിയന്തര സഹായമായി 133 കോടി രൂപ അനുവദിച്ചതായി അറിയിച്ചത്. ഇത് തീർത്തും അപര്യാപ്തമാണ്. ദുരന്തബാധിത മേഖലകൾ നേരിൽ സന്ദർശിച്ച കേന്ദ്ര മന്ത്രി നിർമല സീതാരാമനെ കേരളത്തിലെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നതാണ്. ദുരന്തത്തിെൻറ വ്യാപ്തിയുമായി തുലനം ചെയ്യുമ്പോൾ ഇപ്പോൾ അനുവദിച്ച അടിയന്തര സഹായം പരിമിതമാണ്. ഇതു ഇടക്കാല നടപടി മാത്രമാണെന്നും ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകിയതായി മന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തിൽ കേരളത്തിൽനിന്ന് കാണാതായവരുടെ എണ്ണം 143 ആണ്. ഇക്കാര്യത്തിൽ ഇനി ആശങ്കവേണ്ട. തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച് ഫൈബർ ബോട്ടുകളിൽനിന്ന് കാണാതായവർ 95 ആണ്. യന്ത്രവത്കൃത യാനങ്ങളിൽനിന്നു കാണാതായവരുടെ എണ്ണം 31 ആണ്. തിരുവനന്തപുരം ജില്ലയിൽനിന്നു കാണാതായ 17 പേരെ പൊലീസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതടക്കം 143 പേരെയാണ് കാണാതായിരിക്കുന്നത്.
മരിച്ചവരിൽ 27 പേരെ തിരിച്ചറിഞ്ഞു. ഇവരിൽ 25 പേർ തിരുവനന്തപുരം ജില്ലയിൽനിന്നും ഓരോ ആളുകൾ വീതം കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുമാണ്. 37 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. തിരുവനന്തപുരം- - 5, കൊല്ലം -- 1, എറണാകുളം- - 6, തൃശൂർ- - 1, മലപ്പുറം- - 3, കോഴിക്കോട് -- 17, കണ്ണൂർ- - 3, കാസർകോട് - 1 എന്നിങ്ങനെയാണ് തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ എണ്ണം. ദുരന്തത്തിൽപ്പെട്ട 1116 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
അതേസമയം, കണ്ടെത്താനുള്ളവരുടെ എണ്ണം കേന്ദ്രകണക്കിൽ വ്യത്യസ്തമാണ്. ഒാഖി ദുരന്തത്തിൽ 661 േപരെ ഇനിയും കണ്ടെത്താൻ ബാക്കിയുണ്ടെന്നാണ് കേന്ദ്രം പാർലമെൻറിെന അറിയിച്ചത്. കേരളത്തിൽനിന്നുള്ള 261 പേരെയും തമിഴ്നാട്ടുകാരായ 400 പേരെയുമാണ് കണ്ടെത്താൻ കഴിയാത്തത്. 875 പേരെ നാവിക, വ്യോമസേനകളും തീരദേശസേനയും ചേർന്ന് രക്ഷപ്പെടുത്തിയതായി എൻ.കെ. േപ്രമചന്ദ്രെൻറ ചോദ്യത്തിനുള്ള മറുപടിയിൽ പ്രതിരോധ മന്ത്രി മന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.
രക്ഷപ്പെടുത്തിയവരിൽ 453 പേർ തമിഴ്നാട്ടിൽനിന്നും 362 പേർ കേരളത്തിൽനിന്നും 30 പേർ ലക്ഷദ്വീപിൽ നിന്നുമുള്ളവരാണ്. കാണാതായവരുടെ കൃത്യമായ വിവരം നൽകേണ്ടത് സംസ്ഥാന ഫിഷറീസ് വകുപ്പുകളാണെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.