ന്യൂഡൽഹി: ഒാഖി ചുഴലിക്കാറ്റിൽ തിര കൊണ്ടുപോയവരിൽ ഇനിയും കണ്ടെത്താൻ ബാക്കിയുള്ളത് 630ഒാളം പേർ. ചുഴലിക്കാറ്റ് ദുരന്തം വിതച്ച് രണ്ടാഴ്ച കഴിഞ്ഞശേഷവും കേരളത്തിൽ നിന്നുള്ള 186 മീൻപിടിത്തക്കാരെയും തമിഴ്നാട്ടിൽ നിന്നുള്ള 433 പേരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ വെളിപ്പെടുത്തി.
കാണാതായവരുടെ അന്തിമകണക്ക് രണ്ടുസംസ്ഥാനങ്ങളും നൽകിയിട്ടില്ല. വീടുവീടാന്തരം കയറി അന്വേഷണം നടത്തുന്ന പ്രക്രിയ തുടരുകയാണ്. അതിനുശേഷേമ കൃത്യമായ കണക്ക് പറയാനാവൂയെന്ന് ബന്ധെപ്പട്ട കേന്ദ്രങ്ങൾ വിശദീകരിച്ചു. കേരളത്തിൽ 68ഉം തമിഴ്നാട്ടിൽ 14ഉം പേർ ഒാഖിദുരന്തത്തിൽ മരിച്ചു.
ഒാഖിദുരന്തം മുൻനിർത്തി കേരളത്തിന് 1843 കോടി രൂപ അനുവദിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനുനൽകിയ നിവേദനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിനുപുറമെ, തമിഴ്നാട്ടിലേക്കും സ്ഥിതി പഠിക്കാൻ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ട സമിതിയെ അയക്കുന്നുണ്ട്. എന്നാൽ, സമിതി ഇനിയും രൂപവത്കരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.