പള്ളുരുത്തി: ഓഖി ദുരന്തത്തെ തുടർന്ന് ചെല്ലാനത്തെ മത്സ്യത്തൊഴിലാളികള്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആറുദിവസമായി നടത്തിവന്ന റിലേ നിരാഹാരം ഒത്തുതീർപ്പായി. സമരസമിതി നേതാക്കളുമായി കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയും കെ.ജെ. മാക്സി എം.എല്‍.എയും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീർപ്പായത്. സമരക്കാര്‍ ഉന്നയിച്ച ആറ് ആവശ്യങ്ങളില്‍ അഞ്ചെണ്ണം സമയബന്ധിതമായി തീര്‍ക്കാമെന്ന് എം.എല്‍.എയും കലക്ടറും ഉറപ്പുനൽകി.
തകര്‍ന്ന കടല്‍ഭിത്തികളുടെ പുനര്‍നിർമാണം ശനിയാഴ്ചതന്നെ ആരംഭിച്ചു. ബാക്കി ഭാഗങ്ങളിലെ നിർമാണം ഏപ്രില്‍ മുപ്പതിനകം പൂര്‍ത്തിയാക്കുമെന്നും ഇരുവരും ഉറപ്പുനല്‍കി. ദുരന്തത്തില്‍ മരിച്ച റെക്സെൻറ ഭാര്യക്ക് സർക്കാർ ജോലി നല്‍കും. തകര്‍ന്ന വീടുകള്‍ മുഴുവന്‍ പുനര്‍നിർമിക്കുമെന്നും നഷ്ടപരിഹാരം നല്കാൻ നടപടിയുണ്ടാകുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സമിതി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.