കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിൽ വയോധികരെ നടതള്ളിയ സംഭവത്തിൽ ഒരു മാസത്തിനകം റിപോർട്ട് നൽകണമെന്ന് മനുഷ്യവകാശ കമീഷൻ സാമൂഹ്യ നീതി ഓഫീസറോട് ആവശ്യപ്പെട്ടു. ഒക്ടോബർ മാസം കോഴിക്കോട് സിറ്റിംഗ് വെക്കാനും കമീഷൻ ചെയർമാൻ പി.മോഹൻദാസ് ഉത്തരവിട്ടു. ഇതുവരെയെടുത്ത പുനരധിവാസ നടപടിയെ കുറിച്ചും കമീഷൻ റിപോർട്ട് ആവശ്യപ്പെട്ടു. മാധ്യമങ്ങളിലെ വാർത്തയെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.