പാലാ: പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ നിയന്ത്രണംവിട്ട കാറിടിച്ച് വീടിന് സമീപം മരിച്ചു. പൈക പന്തപ്ലാക്കല്‍ പി.വി. ചാക്കോയാണ് (84) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15 ഓടെ പാലാ-പൊന്‍കുന്നം ഹൈവേയില്‍ പൈകക്ക് സമീപം ഏഴാം മൈലിൽ ചാക്കോയുടെ വീടിനടുത്താണ് അപകടം നടന്നത്.
സുഹൃത്തിനൊപ്പം പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പൊന്‍കുന്നം ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണംവിട്ട് ചാക്കോയെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാര്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റ ചാക്കോ ഉച്ചയോടെ മരിക്കുകയായിരുന്നു.
മടുക്കക്കുഴി സ്വദേശിയുടേതാണ് അപകടത്തില്‍പെട്ട കാര്‍. ഭാര്യ: വൈക്കം കുരിശിങ്കല്‍ ശാന്തമ്മ. മക്കള്‍: ബിജി, റെജി, സിജി. മരുമക്കള്‍: ഷാജി കെ. സിറിള്‍ പന്നിമറ്റം, ജെസി തൃശൂർ, എം.പി. ജോസ് തൃശൂര്‍. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.