രാജേന്ദ്ര ബാബു, സന്ധ്യ, സമർത്ഥ്
ഒല്ലൂര് (തൃശൂർ): ആറാട്ടുപുഴയില് കാര് പുഴയിൽ വീണ് മരിച്ച ദമ്പതികളുടെയും പേരമകന്റെയും സംസ്കാരം ബുധനാഴ്ച നടക്കും. പോസ്റ്റ്മോര്ട്ടത്തിനു ശേഷം മൃതദേഹങ്ങള് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. ചീരാച്ചി യശോറാം ഗാർഡനിൽ ശ്രീവിഹാറിൽ രാജേന്ദ്രബാബു, ഭാര്യ സന്ധ്യ, പേരക്കുട്ടി സമർഥ് എന്നിവരാണ് ആറാട്ടുപുഴ ബണ്ട് റോഡിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മരിച്ചത്.
സമര്ഥിന്റെ അച്ഛന് ശ്യാം ആദിത് വിദേശത്തുനിന്ന് എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് സംസ്കാരം ബുധനാഴ്ചയിലേക്ക് മാറ്റിയത്. രാവിലെ പത്തോടെ സന്ധ്യയുടെ സഹോദരി ലതയുടെ വടൂക്കരയിലെ വസതിയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. പൊതുദര്ശനത്തിനു ശേഷം ഉച്ചക്ക് ഒന്നോടെ പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.