ഉദുമ: മകെൻറ വിവാഹദിനത്തിൽ പാവപ്പെട്ട 10 കുടുംബങ്ങൾക്ക് വീടുവെക്കാനുള്ള സ്ഥലം നൽകി മാതൃകയായി വ്യവസായ പ്രമുഖനും കേരള മുസ്ലിം ജമാഅത്ത് ജില്ല ഫൈനാൻസ് സെക്രട്ടറിയുമായ അബ്്ദുൽഹകീം ഹാജി കളനാട്. ഹകീം ഹാജിയിൽനിന്ന് ജില്ല കമ്മിറ്റിക്കുവേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ രേഖകൾ ഏറ്റുവാങ്ങി.
അബ്ദുൽഹകീം ഹാജിയുടെ മകൻ മുഹമ്മദ് അഷ്റഫിന്റെയും പ്രമുഖ വ്യവസായി അബ്ദുൽൽകരീം ഹാജി സിറ്റി ഗോൾഡിന്റെയും മകൾ മറിയം നൗറീനയുടെയും വിവാഹം കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു നടന്നത്. കളനാട് കോഴിത്തിടിൽ തറവാട്ടിൽ നടന്ന നികാഹിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി നേതൃത്വം നൽകി. മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ഖത്തീബ് അബ്്ദുൽ മജീദ് ബാഖവി ഖുതുബ നിർവഹിച്ചു. യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ പ്രാർഥന നടത്തി.
യഹിയുൽ ബുഖാരി തങ്ങൾ, പി.എസ്. ആറ്റക്കോയ തങ്ങൾ ബാഹസൻ, ബി.എസ്. അബ്്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്്ദുൽഖാദർ മദനി, സുലൈമാൻ കരിവെള്ളൂർ, കൊല്ലമ്പാടി അബ്്ദുൽഖാദർ സഅദി, അബ്്ദുൽഖാദർ സഖാഫി കാട്ടിപ്പാറ, ബഷീർ പുളിക്കൂർ, കരീം സഅദി ഏണിയാടി, കന്തൽ സൂപ്പി മദനി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എൻ.എ. ഹാരിസ്, യു.ടി.ഖാദർ, മുൻമന്ത്രി സി.ടി അഹമ്മദലി, മുൻ എം.എൽ.എ അഡ്വക്കറ്റ് സി.എച്ച്. കുഞ്ഞമ്പു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ, ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് ടി.ഇ. അബ്്ദുല്ല, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, ഹാജി യഹിയ തളങ്കര, മുക്രി ഇബ്റാഹീം ഹാജി, എൻ.എ. അബൂബക്കർ ഹാജി, മധൂർ ഹംസ, ലണ്ടൻ മുഹമ്മദ് ഹാജി, പി.എ അഷ്റഫ് അലി, ഹാജി അബ്്ദുല്ല ഹുസൈൻ കടവത്ത്, അബ്്ദുൽഖാദർ കല്ലട്ര, ടി.എ ശാഫി, അഷ്റഫ് എടനീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.