തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും ആഗസ്റ്റ് 19 മുതൽ വിതരണം ചെയ്യും. 27,360 രൂപയോ അതിൽ താഴെയോ മൊത്ത ശമ്പളമുള്ളവർക്കാണ് ബോണസിന് അർഹത. ഇത് 4000 രൂപയായിരിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്ത നൽകും. ഒാണത്തിന് 15,000 രൂപ വരെ ശമ്പള അഡ്വാൻസും അനുവദിച്ചു.
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ആഗസ്റ്റ് 24 മുതലും സർവിസ് പെൻഷനും ക്ഷേമപെൻഷനും 20 മുതലും വിതരണം ചെയ്യും. ഒാണത്തിനുമുമ്പ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ലൈഫ് ഗാർഡുകൾ, ഹോം ഗാർഡുകൾ, എസ്.സി-എസ്.ടി പ്രമോട്ടർമാർ തുടങ്ങി 12 വിഭാഗം ജീവനക്കാർക്ക് 1210 രൂപ നിരക്കിലും ആശാവർക്കർമാർ, അംഗൻവാടി ഹെൽപർമാർ, ആയമാർ, മഹിള സമഖ്യ സൊസൈറ്റി ദൂതന്മാർ, സ്കൂൾ കൗൺസലർമാർ, പാലിയേറ്റിവ് കെയർ നഴ്സുമാർ തുടങ്ങി ഏഴ് വിഭാഗങ്ങൾക്ക് 1200 രൂപ നിരക്കിലും ഉത്സവബത്ത നൽകും.
ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർ, ആയമാർ -1300 രൂപ, പി.ടി.എ നടത്തുന്ന പ്രീപ്രൈമറി ഉൾപ്പെടെ ഉച്ചഭക്ഷണ തൊഴിലാളികൾ 1300 രൂപ തുടങ്ങി 12 വിഭാഗങ്ങൾക്ക് വിവിധ നിരക്കുകളിൽ ഉത്സവബത്ത നൽകും.
ബോണസ്-ഉത്സവബത്തക്ക് അർഹതയില്ലാത്ത വിരമിച്ച ജീവനക്കാർ, കുടുംബ പെൻഷൻകാർ, എകസ്ഗ്രേഷ്യാ പെൻഷൻകാർ-കുടുംബപെൻഷൻകാർ, പാർടൈം കണ്ടിൻജൻറ്് പെൻഷൻകാർ-കുടുംബ പെൻഷൻകാർ അടക്കം 15 വിഭാഗത്തിന് 1000 രൂപ നിരക്കിൽ പ്രത്യേക ഉത്സവബത്ത നൽകും.
അഡ്വാൻസായി നൽകുന്ന 15000 രൂപ ഒക്ടോബർ മുതൽ അഞ്ച് തുല്യഗഡുക്കായി തിരികെ പിടിക്കും. പാർട്ട്ടൈം കണ്ടിൻജൻറ് ജവീനക്കാർ, എൻ.എം.ആർ-സി.എൽ.ആർ, സീസണൽ വർക്കർമാർ-കൃഷി ഫാമുകളിലെ സ്ഥിരം വർക്കർമാർ, അംഗൻവാടി വർക്കർമാർ, ഹെൽപർമാർ തുടങ്ങി എട്ട് വിഭാഗങ്ങൾക്ക് 5000 രൂപ വീതം അഡ്വാൻസ് അനുവദിക്കും. ഒാണത്തിന് ശേഷം നൽകില്ല.
ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ കഴിഞ്ഞ വർഷത്തെ അതേ നിരക്കിലാണ് നൽകുക. ഒാണച്ചെലവുകൾക്ക് 6000 കോടിയുെട അധിക ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൗ ഘട്ടത്തിൽ ഒാവർഡ്രാഫ്റ്റിലേക്ക് പോകും. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്ന് മന്ത്രി ഡോ. തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ട്രഷറി ഒാവർ ഡ്രാഫ്റ്റിലേക്ക് പോയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.