കോഴിക്കോട്: ഉത്സവകാലം പലപ്പോഴും ബിവറേജസ് ഔട്ട്ലറ്റുകൾക്കും ഉത്സവമാവാറുണ്ട്. ഇത്തവണയും ആ പതിവ് മലയാ ളികൾ തെറ്റിച്ചില്ല. ഓണക്കാലത്ത് എട്ട് ദിവസത്തേക്ക് മാത്രം മലയാളി മദ്യത്തിന് വേണ്ടി ചെലവഴിച്ചത് 487 കോടി രൂപയാണ്.
കഴിഞ്ഞ ഓണക്കാലത്ത് 457 കോടിയുടെ മദ്യമായിരുന്നു വിറ്റുപോയത്. 30കോടി രൂപയുടെ അധിക മദ്യം മലയാളികൾ ഇത്തവണ അകത്താക്കിയിട്ടുണ്ട്. ഉത്രാട ദിനത്തിൽ മാത്രം 90.32 കോടി രുപയുടെ മദ്യമാണ് വിറ്റുപോയത്.
ഉത്രാട ദിനത്തിലെ മദ്യവിൽപനയിൽ ഇത്തവണയും ഇരിങ്ങാലക്കുട ബിവറേജസ് ഔട്ട്ലറ്റ് തന്നെയാണ് മുൻപന്തിയിൽ. അതേസമയം കഴിഞ്ഞ വർഷത്തെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 21,56000രൂപയുടെ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു കോടി 22ലക്ഷം രൂപയുടെ മദ്യം വിറ്റപ്പോൾ ഇത്തവണ അത് ഒരു കോടി 44000 ആയി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ പ്രളയകാലത്ത് 60ഓളം ബിവറേജസ് ഔട്ട്ലറ്റുകൾ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടതിനാൽ വിൽപനയിൽ ചെറിയ ഇടിവ് സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.