കൊച്ചി: അത്തം തുടങ്ങാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ പച്ചക്കറിയുടെയും അരിയുടെയുമടക്കം വില കുതിക്കുന്നു. അരി ദൗർലഭ്യം മുന്നിൽക്കണ്ട് സർക്കാർ സൈപ്ലകോ വഴി വിതരണം ചെയ്യാൻ ആന്ധ്രയിൽനിന്ന് അരി ഇറക്കുമതി ചെയ്യാനുള്ള നടപടി ജൂലൈയിൽതന്നെ ആരംഭിച്ചിരുന്നെങ്കിലും കേമ്പാളത്തിലെ വിലനിലവാരത്തിൽ കാര്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞില്ല എന്നാണ് വ്യാപാരികളടക്കമുള്ളവർ സൂചിപ്പിക്കുന്നത്.
നിലവിൽ 5000 ടൺ അരിയാണ് കേരളത്തിന് ആന്ധ്രയിൽനിന്ന് ലഭിക്കുന്നത്. ഇപ്പോൾ സബ്സിഡി അരിക്ക് 25 രൂപയും അല്ലാത്തതിന് 38 രൂപയുമാണ് സൈപ്ലകോ വില. െപാതുവിപണിയിലാകെട്ട ഇത് 42 മുതൽ 45വരെയാണ്. കഴിഞ്ഞമാസം മില്ലുടമകളിൽനിന്ന് അരി സംഭരിച്ചത് 35.52 രൂപക്കായിരുന്നു. നിലവിൽ 82 പൈസയാണ് അതിൽനിന്ന് കുറഞ്ഞത്. ഇതാവെട്ട വിപണിയിൽ പ്രതിഫലിേച്ചക്കില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മട്ട അരിയുടെ വിലയും ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞയാഴ്ചെയക്കാള് എട്ടുരൂപയുടെ വ്യത്യാസമാണ് ചൊവ്വാഴ്ച മട്ട അരിക്കുണ്ടായത്.
വിപണിയിൽ പ്രിയമുള്ള സുരേഖയുടെ വില 47 ആണ്. പച്ചരിക്കാകട്ടെ ചൊവ്വാഴ്ച അഞ്ച് രൂപയോളം ഉയര്‍ന്നു. മഴ കാരണമാണ് അരിവില ഉയരുന്നതെന്നാണ് വിശദീകരണം. എന്നാല്‍, ഓണം അടുപ്പിച്ച് ആന്ധ്രയിലെ കച്ചവടക്കാര്‍ ആസൂത്രിതമായി വില ഉയര്‍ത്തുന്നതായി വ്യാപാരികൾ ആരോപിക്കുന്നു.
ഒാണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത പല വിഭവങ്ങളിലും ഉപയോഗിക്കുന്ന ഏത്തക്കായയുടെ വില 100 കടന്ന് കുതിക്കുകയാണ്. തമിഴ്നാട്ടിൽ മൊത്തവിലയ്ക്ക് സംഭരിക്കുന്ന പച്ചക്കായക്ക് 40 രൂപ മാത്രമാണ് വിലയെന്നിരിക്കെ കേരളത്തിലെ മാർക്കറ്റുകളിൽ നാടന്‍ കായക്കൊപ്പം കലർത്തി രണ്ടിരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. ഇതുതന്നെയാണ് പച്ചക്കറി വിപണിയിലും ആവർത്തിക്കുന്നത്. മൈസൂരുവില്‍നിന്ന് 20 രൂപയടുപ്പിച്ച് സംഭരിക്കുന്ന തക്കാളിക്ക് കേരളത്തിലെത്തുന്നതോടെ 60 മുതൽ 80 രൂപ വരെയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്.
ഞാലിപ്പൂവന് പഴത്തിന് 77 രൂപയും പാളയങ്കോടന് 55 രൂപയും ഉണ്ട്. തക്കാളി -72, ചേന -63, മത്തന്‍ -45, കുമ്പളങ്ങ -37, മുരിങ്ങക്കായ -70, കാരറ്റ് -60, ബീറ്റ് റൂട്ട് -55, പയര്‍ -64 എന്നിങ്ങനെയാണ് വില. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഓണം ഇക്കുറി പൊള്ളുമെന്നാണ് കേമ്പാളവിലനിലവാരം സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.