ഈരാറ്റുപേട്ട: ഉപ്പുതൊട്ട് കര്‍പ്പൂരംവരെ സാധങ്ങള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ ഇക്കുറി ഓണം എന്താകുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍. നാളുകളായി ദിനേന എല്ലാ സാധനങ്ങള്‍ക്കും വില കയറുന്നു.
ഏത്തപ്പഴത്തിന് കിലോക്ക് രണ്ടുമാസം മുമ്പ് 55 മുതല്‍ വിലയുണ്ടായിരുന്നത് 75 വരെയായി. 60 രൂപയുടെ ഞാലിപ്പൂവൻ ഇപ്പോൾ 80നും കിട്ടാത്ത സ്ഥിതി. പാളയന്കോടന് 30നിന്ന് 50ല്‍ എത്തി. ഇഞ്ചി, തക്കാളി തുടങ്ങി ചില സാധങ്ങള്‍ക്ക് വിലയില്‍ കുറവ് വന്നു. 100 രൂപയായിരുന്ന തക്കാളി ഇപ്പോള്‍ 60 രൂപക്ക് ലഭിക്കും. ഇഞ്ചി ഒന്നര കിലോ 40 രൂപ. തമിഴ്നാട്ടില്‍ മഴയിെല്ലന്നതാണ് വിലക്കയറ്റത്തിന് കാരണം പറയുന്നത്. അതേസമയം, മൈസൂരുവില്‍നിന്ന് ഉൽപന്നങ്ങൾ എത്തിയതോടെ വില താഴുമെന്നാണ് സൂചനയെന്ന് വ്യാപാരികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.