നെടുങ്കണ്ടം: ശീട്ടുകളിക്കിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്തർക്കത്തിൽ േകാടാലികൊണ്ട് തലക്കടിയേറ്റ് വയോധികൻ മരിച്ചു. കമ്പംമെട്ട് തണ്ണിപ്പാറയിൽ ജാനകി മന്ദിരത്തിൽ രാമഭദ്രനാണ് (76) മരിച്ചത്. സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ തണ്ണിപ്പാറ തെങ്ങുംപള്ളിൽ ജോർജുകുട്ടിയെ (വർഗീസ് -61) കമ്പംമെട്ട് പൊലീസ് അറസ്റ്റ്് ചെയ്തു. ശനിയാഴ്ച രാത്രി 8.30 ഓടെ ജോർജുകുട്ടിയുടെ വീട്ടിൽ ശീട്ടുകളി നടക്കുന്നതിനിടയായിരുന്നു സംഭവം.
ഭാര്യയുടെ മരണശേഷം ഒറ്റക്ക് താമസിക്കുന്ന രാമഭദ്രനും ജോർജുകുട്ടിയും രാത്രി ശീട്ടുകളിയും മദ്യപാനവും പതിവായിരുന്നു. കളിക്കിടെ തർക്കത്തെത്തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയും ജോർജുകുട്ടി കോടാലികൊണ്ട് തലക്ക് അടിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുെന്നന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ജോർജുകുട്ടി ആശുപത്രിയിൽ പോകുന്നതിന് അനുജെൻറ സഹായം തേടിയതോടെയാണ് പുറത്തറിഞ്ഞത്. രാത്രി 10ഓടെ കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തിയപ്പോൾ രാമഭദ്രൻ മരിച്ചനിലയിലായിരുന്നു. ജോർജുകുട്ടിയുടെ വീട്ടിൽനിന്ന് വ്യാജമദ്യവും വാറ്റുപകരണങ്ങളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹൻ, കമ്പംമെട്ട് ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ചു. രാമഭദ്രെൻറ ഭാര്യ പരേതയായ സാവിത്രി. മക്കൾ: മിനി, ബിന്ദു, ബിജു. മരുമക്കൾ: വിമലൻ, ഷിബു, ഉഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.