വളാഞ്ചേരി : ദേശീയപാത 66ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ഒരാൾ മരിച്ചു. വട്ടപ്പാറ പ്രധാന വളവിലെ 30 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സവാള കയറ്റി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ മരണപ്പെട്ടു.വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.ശനിയാഴ്ച പുലർച്ചെ 4:50 ഓടെ യാണ് അപകടം കർണ്ണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരണപ്പെട്ടത്.
വാഹനത്തിൽ നിന്നും തെറിച്ച് വീണ സഹായി കർണ്ണാടക സ്വദേശി പ്രകാശിനെ ഹൈവേ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. വളാഞ്ചേരി പൊലീസും തിരൂർ ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വളാഞ്ചേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.