മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി

അൽഐൻ: മലപ്പുറം, നന്നമ്പ്ര, കൊടിഞ്ഞി സ്വദേശി അബ്ദുൽ ഗഫൂർ പാട്ടശ്ശേരി (54) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഉറക്കത്തിനിടെയാണ് മരണം. ഭാര്യ: ഖദീജ. മക്കൾ: ഗഫാർ, ഖലീല ഫാത്തിമ, സാബു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആലിയാത്തുമ്മ.

അൽഐനിൽ സ്വന്തമായി ഗ്രോസറി നടത്തുകയായിരുന്നു. പി.ഡി.പി നന്നമ്പ്ര പഞ്ചായത്ത് മുൻ സെക്രട്ടറിയും അൽഐൻ പി.സി.എഫ് പ്രവർത്തകനുമായിരുന്നു. നടപടിക്രമങ്ങൽ പൂർത്തിയാക്കി ശനിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച സ്വദേശത്ത് ഖബറടക്കം നടക്കും.

Tags:    
News Summary - One died in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.