മദ്യലഹരിയിൽ കൈയാങ്കളി; ഒരാൾ മരിച്ചു

മാനന്തവാടി: കാട്ടിക്കുളം ചേലൂർ കൂപ്പ് കോളനിയിൽ മദ്യലഹരിയിൽ ബന്ധുക്കളായ രണ്ട് പേർ തമ്മിലുണ്ടായ കൈയാങ്കളിക്കിടെ ഒരാൾ മരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് കാളൻ്റെ മകൻ മണി (52) ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ സഹോദരി പുത്രനായ രാജ്മോഹനുമായാണ് വാക്ക് തർക്കവും തുടർന്ന് കൈയാങ്കളിയും നടന്നത്.

കൈയാങ്കളിക്കിടെ മണി തലയടിച്ച് നിലത്ത് വീണതായാണ് പ്രാഥമിക വിവരം. തുടർന്ന് ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലി പോലീസ് അന്വേഷണമാരംഭിച്ചു

Tags:    
News Summary - One died in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.