അടിമാലി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (38) ആണ് മരിച്ചത്. 2 പേർക്ക് പരിക്ക്. കൊമ്പനാനയുടെ ആക്രമണമാണ് ഉണ്ടായത്. മണിയുടെ വീടിന് സമീപത്ത് തിങ്കളാഴ്ച രാത്രി 9. 30 ന് ശേഷമാണ് ആക്രമണം. പരിക്ക് പറ്റിയരുടെ വിവരം ലഭ്യമല്ല.
കഴിഞ്ഞ രണ്ട് ദിവസമായി നെയ്മക്കാട് എസ്റ്റേറ്റിൽ പടയപ്പയെന്ന കാട്ടാനയുടെ സാന്നിധ്യം ഉണ്ട്. ഇതിനോട് ചേർന്ന പ്രദേശമാണ് കന്നിമല. എന്നാൽ പടയപ്പയാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. പടയപ്പ മൂന്നാർ - മറയൂർ റോഡിൽ തിങ്കളാഴ്ച രാവിലെ ഇറങ്ങുകയും ലോറി തടയുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് വനം - പൊലീസ് സംഘം എത്തിയിട്ടുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാറിൽ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. തൊഴിലാളികൾ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ഓട്ടോ കുത്തി മറിച്ചിടുകയും ഓട്ടോയിൽ നിന്ന് വീണ മണിയെ തുമ്പികൈ ക്ക് അടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.