കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വർധനക്കെതിരെ വൺ ഇന്ത്യ വൺ പെൻഷൻ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 വർഷം കൂടുേമ്പാൾ ശമ്പള പരിഷ്കരണം മതിയെന്ന 10ാം ശമ്പള കമീഷൻ ശിപാർശ മറികടന്നാണ് 11ാം ശമ്പള കമീഷൻ റിപ്പോർട്ട് നൽകി സർക്കാർ അംഗീകരിച്ചത്.
കോവിഡുമൂലം സമ്പദ്ഘടനക്കുണ്ടായ ആഘാതം കണക്കിലെടുക്കാതെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലത്തിലും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ പറഞ്ഞു.
ദേശീയ കോഓഡിനേറ്റർ ജെ.പി. ബിനു, സെക്രട്ടറി സിയാദ് പറമ്പിൽ, അനൂപ് ശശിധരൻ, പോൾ ജേക്കബ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.