'മാംഗോ'യെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം​; കാണാതായ നായക്കുട്ടിയെ കണ്ടെത്താൻ പത്രപരസ്യം

കൊച്ചി: കാണാതായ നായക്കുട്ടിയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പത്രപരസ്യം. അഞ്ച് മാസം പ്രായമുള്ള നായക്കുട്ടി മാംഗോയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം.

എറണാകുളം പാലാരിവട്ടം നേതാജി റോഡിൽ നിന്നാണ് നായക്കുട്ടിയെ കാണാതായത്. ലൈറ്റ് ബ്രൗൺ നിറത്തിലുള്ള നായക്കുട്ടിക്ക് ബ്രൗൺ നിറത്തിലുള്ള കണ്ണുകളാണെന്നും പത്രപരസ്യത്തിൽ പറയുന്നു. തിരിച്ചറിയുന്നതിനായി മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും പരസ്യത്തിൽ പറയുന്നു.

Tags:    
News Summary - One lakh prize for those who find 'Mango'; Newspaper advertisement to find missing puppy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.