തിരുവനന്തപുരം: ചലച്ചിത്ര-സീരിയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജി (22) നെയാണ് പ്രത്യേക സംഘം ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
നേരേത്ത ഇൗ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കെറ അറസ്റ്റ് ചെയ്തിരുന്നു. സിറ്റി െപാലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതികളെ പിടികൂടിയതിൽ സന്തോഷമുെണ്ടന്ന് നടി പ്രവീണ 'മാധ്യമ' ത്തോട് പ്രതികരിച്ചു. പ്രതികരിക്കാൻ തയാറാകാത്തതാണ് കുറ്റവാളികൾക്ക് പ്രോത്സാഹനമാകുന്നത്. ആ സാഹചര്യം ഒഴിവാക്കി എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ പരാതിയുമായി രംഗത്തെത്തണമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.