തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് വീണ്ടും കേസെടുത്തു. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ നടി കരമന പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതി തൊടുപുഴ പൊലീസിന് കൈമാറി.
നേരത്തെ, സെക്രട്ടേറിയറ്റിലെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പടക്കം ചേർത്താണ് കേസെടുത്തിരുന്നത്. സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടനും താരസംഘടന അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദീഖിനെതിരെ കുരുക്ക് മുറുകുന്നു. നടിയുടെ പരാതിയിൽ പറഞ്ഞ കാലയളവിൽ സിദ്ദീഖ് മാസ്കറ്റ് ഹോട്ടലിൽ താമസിച്ചതിന് തെളിവ് ലഭിച്ചു. 2016 ജനുവരി 28നാണ് സിദ്ദീഖ് മുറിയെടുത്തതെന്ന് മാസ്കറ്റ് ഹോട്ടലിലെ രേഖകളിലുണ്ട്. സിദ്ദീഖ് ഹോട്ടലിലുണ്ടായിരുന്നതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞതും ഇതേ കാലയളവായിരുന്നു.
സിദ്ദീഖ് മുറിയെടുത്തതിന്റെ രേഖ, നടി ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരങ്ങൾ, സിനിമ പ്രിവ്യൂ നടന്നതിന്റെ രേഖകൾ തുടങ്ങിയവയാണ് പൊലീസ് ശേഖരിച്ചത്. സന്ദർശക രജിസ്റ്ററിൽ ഒപ്പിട്ടശേഷം ഒന്നാംനിലയിലെ സിദ്ദീഖിന്റെ മുറിയിലേക്ക് പോയെന്നാണ് യുവതിയുടെ മൊഴി. സന്ദർശക രജിസ്റ്ററിന്റെ പകർപ്പ് കെ.ടി.ഡി.സി ആസ്ഥാനത്താണെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. രജിസ്റ്റർ പൊലീസ് പരിശോധിക്കും. ഹോട്ടലിൽവെച്ച് നടിയെ കണ്ടിട്ടില്ലെന്നായിരുന്നു സിദ്ദീഖ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.