ഇടുക്കിയിൽ കോവിഡ്​ സ്​ഥിരീകരിച്ചയാൾ മരിച്ചു

തിരുവനന്തപുരം: കോവിഡ്​ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി മരിച്ചു. ചക്കുപള്ളം ചിറ്റാമ്പാറ തങ്കരാജാണ്​ (50) മരിച്ചത്​. ഹൃദയ സംബന്ധമായ അസുഖം മൂലം ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദയ സ്​തംഭനമാണെന്നാണ്​ കലക്​ടർ നൽകുന്ന വിശദീകരണം. 

തമിഴ്​നാടിൽ നിന്ന്​ എത്തിയതായിരുന്നു ഇവരുടെ കുടുംബം. ഇയാളിൽ നിന്ന്​ അവസാനമായി എടുത്ത സാമ്പിളാണ്​ പോസറ്റീവ്​ രേഖപ്പെടുത്തിയത്​. ഇദ്ദേഹത്തി​​െൻറ കുടുംബം നിലവിൽ നിരീക്ഷണത്തിലാണ്​. ഭാര്യയും ഗർഭിണിയായ മരുമകളും കോവിഡ്​ പോസറ്റീവാണ്​. മരണശേഷമുള്ള ഒരു പരിശോധനഫലം കൂടി പുറത്തുവരാനുണ്ട്​. 

Tags:    
News Summary - one more covid death in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.