കായംകുളം: യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിയ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കറ്റാനം സ്വദേശി സതീ ഷിനെയാണ് വള്ളികുന്നം പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവും മണ്ഡലം സെക്രട്ടറിയുമായ ഇലിപ ്പക്കുളം കോട്ടക്കകത്ത് സുഹൈൽ ഹസന് (24) കഴുത്തിന് വെേട്ടറ്റത്. ചൊവ്വാഴ്ച രാത്രി പത്തിന് മങ്ങാരം ജങ്ഷന് സമീപമ ായിരുന്നു സംഭവം. മണ്ഡലം പ്രസിഡൻറ് ഇഖ്ബാലുമൊത്ത് നാമ്പുകുളങ്ങരയിൽനിന്ന് വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമിച്ചത്. സാരമായി പരിക്കേറ്റ സുഹൈൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
ഇരുവരും സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. വെേട്ടറ്റതോടെ സുഹൈൽ സ്കൂട്ടറിൽനിന്ന് ഇറങ്ങി ഒാടി. പിന്നീട് ഇഖ്ബാലിന് നേരെ തിരിഞ്ഞതോടെ ഇയാൾ സ്കൂട്ടറിൽതന്നെ രക്ഷപ്പെട്ട് വള്ളികുന്നം സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. സമീപത്തെ പുരയിടത്തിലേക്ക് ഒാടിരക്ഷപ്പെട്ട സുഹൈലിനെ പൊലീസ് എത്തിയാണ് കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചത്.
ഇലിപ്പക്കുളം 13ാം വാർഡിലെ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും പഞ്ചായത്ത് അംഗത്തിനും എതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതികരിച്ചതാണ് അക്രമത്തിന് കാരണെമന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്. പ്രാദേശിക ഡി.വൈ.എഫ്.െഎ നേതാക്കളാണ് അക്രമത്തിന് പിന്നിലെന്നും ഇവർ ആരോപിച്ചു.
സംഭവത്തിൽ സംസ്ഥാനത്തൊട്ടാകെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് എം.എൽ.എമാരും കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. സി.പി.എമ്മും ഡി.വൈ.എഫ്.െഎയുമാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് നിൽപ് സമരം നടത്തി പ്രതിഷേധിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, നിർവാഹക സമിതി അംഗങ്ങളായ കറ്റാനം ഷാജി, ഇ. സമീർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സൽമാൻ പൊന്നേറ്റിൽ, പാർലമെൻറ് മണ്ഡലം മുൻ സെക്രട്ടറി മഠത്തിൽ ഷുക്കൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.