ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തെപ്പക്കാട് എലിഫൻറ് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പർ പാടിയിലെ സി.കെ. മാധൻ (70) ആണ് കൊല്ലപ്പെട്ടത്. ആശാരിയായ ഇദ്ദേഹം രാവിലെ വീടിന് പുറത്തേക്കിറങ്ങി വരവെ ക്യാമ്പിലെ വളർത്താനയായ വിൽസെൻറ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തുടർന്ന്, ആശുപത്രിയിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
തീറ്റകഴിഞ്ഞ് പാപ്പാൻ മാധപ്പൻ വിൽസനെ തളക്കാനായി കൊണ്ടുവരുമ്പോഴാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെ 8.30നാണ് സംഭവം. ഭാര്യ:ബൊമ്മി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വളർത്താനയുടെ ആക്രമണത്തിൽ കഴിഞ്ഞ മാസം ഒരു പാപ്പാൻ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.