ബാലരാമപുരം: തമിഴ്‌നാട്ടില്‍ നിന്നും മാല പിടിച്ചുപറിച്ച് ബൈക്കില്‍ വന്ന യുവാവ് പള്ളിച്ചല്‍ പാരൂര്‍ക്കുഴിയില്‍ അപകടത്തില്‍ മരിച്ചു. തിരുവന്തപുരം കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്. കൂട്ടുപ്രതി കോട്ടയം സ്വദേശി അമലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാവിലെ നാഗര്‍കോവില്‍ കലക്ടറേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരി പ്രേമികയുടെ പത്ത് പവന്റെ മാലയാണ് പിടിച്ചുപറിച്ചത്. നാഗര്‍കോവിലില്‍ നിന്നും താമസ സ്ഥലമായ അരുമനയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെ മേക്കാമണ്ഡപത്തിന് സമീപത്ത് വച്ചാണ് ബൈക്കിലെത്തിയ സംഘം മാല പിടിച്ചുപറിച്ചത്. മാല പൊട്ടിക്കുന്നതിനിടെ നടന്ന പിടിവലിയില്‍ പരിക്കേറ്റ പ്രേമിക പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ അമിത വേഗതയില്‍ സഞ്ചരിക്കവെ പാരൂര്‍ക്കുഴിയില്‍ ഡിവൈഡറിലിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ നാട്ടുകാരുടെയും പൊലീസിന്റെയും പരിശോധനയിലാണ് മോഷ്ടിച്ച മാല കണ്ടെത്തിയത്.
നിരവധി കേസിലെ പ്രതിയാണ് അമല്‍ എന്ന് നരുവാംമൂട് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിലൂടെ പ്രതികളുടെ മറ്റ് കേസുകള്‍ തെളിയുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.