തിരുവനന്തപുരം: സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷ ത്തെ റോഡ് നികുതി ഒഴിവാക്കി. ചൊവ്വാഴ്ച ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാർ നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള റോഡ് നികുതിയാണ് ഒഴിവാക്കിയത്. സ്റ്റേജ്-കോണ്‍ട്രാക്ട് ക്യാരേജുകൾക്ക് നികുതി അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സാവകാശം നല്‍കുമെന്നും മന്ത്രി ആൻറണി രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.