പണം നൽകാത്തതിന്റെ പേരിൽ ഓൺലൈൻ ചാനൽ വ്യാജവാർത്തകൾ നൽകുന്നതായി പരാതി

കൊച്ചി: ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കർമ ന്യൂസ് എന്ന ഓൺലൈൻ ചാനൽ നിരന്തരം വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ച് സ്ഥാപനം പൂട്ടിക്കാൻ ശ്രമിക്കുന്നതായി ജൈവവള നിർമാണ കമ്പനിയായ സ്പൈസസ് പ്രൊഡ്യൂസേഴ്സ് കോ-ഓപറേറ്റീവ് ലിമിറ്റഡ് (എസ്.പി.സി) സി.ഇ.ഒ പി.പി. മിഥുൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

50 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പണം നൽകില്ലെന്ന് അറിയിച്ചതോടെ തങ്ങളുടെ ജൈവവളം ഉപയോഗിച്ച് കർഷകരുടെ 1000 ഏക്കറിലെ കൃഷി നശിച്ചെന്ന വ്യാജവാർത്ത പുറത്തുവിട്ടു. 2017ൽ എസ്.പി.സി നിർമിച്ച വളം ഉപയോഗിച്ചത് കാരണമാണ് കൃഷി നശിച്ചതെന്നായിരുന്നു വാർത്ത. 2017ൽ തങ്ങൾക്ക് വളം നിർമാണമുണ്ടായിരുന്നില്ല. ഈവിധം 13 വാർത്തകൾ കർമ ന്യൂസ് നൽകി. ചാനലിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് കോടതിയുടെ പരിഗണയിലാണ്. പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. മൂന്ന് തവണ ഇവരുമായി സംസാരിച്ചെങ്കിലും പണം നൽകിയാൽ പിന്മാറാമെന്നാണ് അറിയിച്ചത്.

എസ്.പി.സിയുടെ സഹസ്ഥാപനങ്ങളുടെ ഭാഗമായ സിനിമ താരങ്ങളുടെ പേര് ദുരുപയോഗം ചെയ്തുവരെ വ്യാജ വാർത്ത പുറത്തുവിട്ടു. തങ്ങൾക്ക് മാത്രമല്ല, നിരവധി സ്ഥാപനങ്ങളിൽനിന്ന് ഈവിധം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിട്ടുണ്ട്. സംഭവത്തിൽ ഹൈകോടതിയിലും കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മിഥുൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ എസ്.പി.ജി ജനറൽ മാനേജർ ജോസഫ് ലിജോയും പങ്കെടുത്തു.

Tags:    
News Summary - Online channel is giving fake news due to non-payment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.