കാസർകോട്: ഒാൺലൈൻ വഴി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുഖ്യ രജിസ്ട്രാർ ജനറലിെൻറ പ്രത്യേകാനുമതി വാങ്ങണമെന്ന ഭേദഗതി റദ്ദാക്കി. അപേക്ഷകളിൽ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് തന്നെ തീരുമാനമെടുക്കാൻ കഴിയുന്നതാണ് പുതിയ ഭേദഗതി. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒാൺലൈൻ വിവാഹ രജിസ്ട്രേഷനു അനുമതി നൽകി സെപ്റ്റംബർ ഒമ്പതിനിറക്കിയ ഉത്തരവാണ് ഭേദഗതി ചെയ്തത്. പ്രവാസികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് പ്രയോജനമാകുന്നതാണ് തീരുമാനം.
കോവിഡ് സാഹചര്യത്തിൽ ദമ്പതികൾക്ക് തദ്ദേശ സ്ഥാപന രജിസ്ട്രാർ മുഖേന നേരിട്ട് ഹാജരാകുന്നതിലെ പ്രയാസം കണക്കിലെടുത്താണ് ഒാൺലൈൻ രജിസ്ട്രേഷന് അനുമതി നൽകിയത്. വിഡിയോ കോൺഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സേങ്കതങ്ങൾ ഉപയോഗപ്പെടുത്തി രജിസ്ട്രേഷൻ നടത്താമെന്നായിരുന്നു ഉത്തരവ്. തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാർമാർക്ക് ഇതിനായി അനുമതി നൽകിയെങ്കിലും വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറലിെൻറ പ്രത്യേക അനുമതി നിർബന്ധമാണെന്ന് നിഷ്കർഷിച്ചു.
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എത്തുന്ന രജിസ്ട്രേഷനുകൾക്കെല്ലാം തിരുവനന്തപുരത്തുനിന്ന് പ്രത്യേകാനുമതി വേണമെന്നത് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് പരാതികൾ ഉയർന്നു. തദ്ദേശസ്ഥാപന രജിസ്ട്രാർക്ക് മേലുദ്യോഗസ്ഥർ മുഖേന ഫയൽ തിരുവനന്തപുരത്തെത്തി അനുമതി വാങ്ങുന്നതിനേക്കാൾ സൗകര്യം പഴയപോലെ തദ്ദേശസ്ഥാപനങ്ങളിൽ എത്തുന്നതാണെന്നും വിമർശനമുണ്ടായി. ഇതെല്ലാം കണക്കിലെടുത്താണ് മുഖ്യ രജിസ്ട്രാറുടെ അനുമതി വേണമെന്ന ഭാഗം പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.